‘എന്റെ ഫോട്ടോ വച്ച് ഫേക്ക് അക്കൗണ്ടിലൂടെ പണം ഉണ്ടാക്കുന്നു’! മുന്നറിയിപ്പുമായി ‌നടി

സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ പല വിധത്തിലാണ്. സാമ്പത്തിക തട്ടിപ്പുകൾ മുതൽ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവരെയുള്ള തട്ടിപ്പുകൾ നടക്കുന്നു. പ്രമുഖരായ സംവിധായകരുടേയും നടീനടൻമാരുടേയും പേരിലായിരിക്കും തട്ടിപ്പ്. ഇത്തരത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കുകയാണ് നടി സാധിക വേണുഗോപാൽ.  ചാന്‍സ് നല്‍കാമെന്ന് വാഗ്‍ദാനം ചെയ്‍തു കൊണ്ടുള്ള കബളിപ്പിക്കലുകളും നടക്കുന്നുണ്ടെന്ന് സാധിക ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നും നടി കുറിച്ചു. 

സാധികയുടെ കുറിപ്പ് 

I am not a part of any other social platform other than Facebook and instagram So if you are believing such and getting in to this crap,means you are digging your own grave I am not responsible for your belief and thoughts

നിങ്ങളുടെ ശ്രദ്ധയിലേക്ക്

സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോംമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു

പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും ആണ്.

എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.

ഞാൻ ഒരാൾക്കും അങ്ങോട്ട്‌ മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാൻസ് ഓഫർ ചെയ്യുകയോ, പണം ചോദിക്കുകയോ, ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങൾക്കു റിപ്പോർട്ട്‌ ചെയ്യാവുന്നതാണ് .

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെർസ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ