ഗവർണറുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; സൈബർ സെല്ലിൽ പരാതി

ആരിഫ് മുഹമ്മദ് ഖാന്‍, ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്ത നിലയിൽ. (Photo: Facebook, @arifmohammedkhann/photos)

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു. രാജ്ഭവൻ സൈബർ സെല്ലിൽ പരാതി നൽകി. ട്വീറ്റിലൂടെയാണ് രാജ്ഭവൻ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ, കൊച്ചി കോർപറേഷൻ മേയര്‍ എം.അനില്‍കുമാറിന്റെ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു.

The governor's Facebook page was hacked