ദേവദാസിന്‍റെ മരണം മകന്‍റെ മര്‍ദനമേറ്റ്; അക്ഷയ് ദേവ് മാരക ലഹരിക്ക് അടിമ

devadas-and-son
SHARE

കോഴിക്കോട് ബാലുശേരി എകരൂലില്‍ മകന്‍റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു. 65 കാരനായ ദേവദാസ് ആണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവിനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ചയാണ് ദേവദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയരത്തില്‍ നിന്ന് വീണുമരിച്ചു എന്നായിരുന്നു മകന്‍റെ മൊഴി. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്‍റെ സൂചനകള്‍ ലഭിച്ചു.  മര്‍ദനമേറ്റ് മരിച്ചെന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൃത്യത്തിന് പിന്നിലെന്ന് മനസിലായത്. മദ്യലഹരിയില്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. തുടര്‍ന്നാണ് ഇന്ന് രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യത്തിന് പുറമെ എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നിന് അടിമയാണ് പ്രതി.

Father dies after being beaten by his son in Kozhikode

MORE IN BREAKING NEWS
SHOW MORE