വ്യാജ അക്കൗണ്ടുകളിലൂടെ വൻ സൈബർ തട്ടിപ്പ്; സംഘാംഗം ഡല്‍ഹിയിൽ അറസ്റ്റിൽ

കേരളത്തിൽ വൻ സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗം ഡൽഹിയിൽ അറസ്റ്റിൽ. മിസോറം സ്വദേശി ലാൽറാം ചൗനയെ കൊല്ലം സിറ്റി സൈബർ പൊലീസാണ് പിടികൂടിയത്. തട്ടിപ്പ് സംഘത്തിൽ ആഫ്രിക്കകാരും ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.

കൊല്ലം സ്വദേശിനിയിൽ നിന്ന് 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണമാണ് സംസ്ഥാനാന്തര സംഘത്തിലെത്തിച്ചേർന്നത്. മിസോറം സ്വദേശിയായ ലാൽറാം ഡൽഹി ഉത്തംനഗറിലാണ് കഴിഞ്ഞിരുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങി ആളുകളുമായി സൗഹൃദമുണ്ടാക്കും. 

കോടികൾ വില മതിക്കുന്ന സമ്മാനം അയയ്ക്കുന്നുണ്ടെന്ന് അറിയിച്ച് കസ്റ്റംസ് ക്ലിയറൻസിന് പണം ആവശ്യപ്പെടും. ഇൻസ്പെക്ടർ മുഹമ്മദ് ഖാൻ, എസ്ഐ അബ്ദുൽ മനാഫ്, ഹെഡ് കോൺസ്റ്റബിൾ എസ് സതീഷ് എന്നിവരുടെ സംഘം ഒരാഴ്ച്ച നടത്തിയ ശ്രമിത്തിലാണ് ലാൽറാം പിടിയിലായത്. സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി അന്വേഷണം തുടരുകയാണ്.