ഡബിള്‍ ബാരല്‍ തോക്കേന്തി സാമന്ത; 'മാ ഇന്തി ബംഗാരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

samantha-movie
SHARE

തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത പ്രധാനവേഷത്തിലെത്തുന്ന മാ ഇന്തി ബംഗാരം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഞായറാഴ്ച്ചയായിരുന്നു സാമന്തയുടെ ജന്മദിനം. അതേസമയം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

സാമന്ത തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.  ഡബിള്‍ ബാരല്‍ തോക്കേന്തി രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന സാമന്തയെയാണ് പോസ്റ്ററില്‍ കാണുന്നത്. കണ്ണില്‍ പകയുടെ രൗദ്രഭാവം പൂണ്ട് നില്‍ക്കുന്ന സാമന്തയുടെ കഥാപാത്രത്തെയാണ് പോസ്റ്ററിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. മകളായും കാമുകിയായും ഭാര്യയായുമെല്ലാം പ്രേക്ഷഹൃദയം കവര്‍ന്ന സാമന്തയുടെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരിക്കും മാ ഇന്തി ബംഗാരത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം മാ ഇന്തി ബംഗാരത്തിലെ നായികാ വേഷം മാത്രമല്ല ചിത്രത്തിന്‍റെ പ്രൊഡ്യൂസറും സാമന്ത തന്നെയാണ് എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സാമന്തയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ത്രലാല മൂവിംഗ് പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് ബംഗാരം നിർമിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മാ ഇന്തി ബംഗാരം എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. ചിത്രത്തെ കുറിച്ചുളള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

Samantha Ruth Prabhu announces new film 'Bangaram' on birthday

MORE IN ENTERTAINMENT
SHOW MORE