പ്രളയത്തിനു ശേഷം റെക്കോര്‍ഡ് ക്ലെയിമുകള്‍; കമ്പനികള്‍ കണ്ടെത്തേണ്ടത് 3000 കോടി രൂപ

പ്രളയത്തിനു ശേഷം ഇന്‍ഷുറന്‍സ് കമ്പനികളിലെത്തിയത്  റെക്കോര്‍ഡ് ക്ലെയിമുകള്‍. യുണൈറ്റഡ്  ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മാത്രം ലഭിച്ചത് 7,100 അപേക്ഷകളിലായി 650 കോടി രൂപയുടെ ക്ലെയിമുകള്‍. പ്രളയവുമായി ബന്ധപ്പെട്ട ക്ലെയിംമുകള്‍ തീര്‍ക്കാനായി പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ 3000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് ചെയര്‍മാന്‍ വ്യക്തമാക്കി.

പ്രളയത്തിനുശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ക്ലെയിമുകള്‍ കൂടി. പക്ഷേ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം  ജനങ്ങള്‍ക്ക് ബോധ്യപെട്ടതിനാല്‍ ഭാവിയില്‍ ഈ രംഗത്ത് വലിയ വളര്‍ച്ചയുണ്ടാകും. പ്രളയത്തിലുണ്ടായ നഷ്ടത്തിന്റെ പത്തുശതമാനത്തിനു മാത്രമേ ഇന്‍ഷുറന്‍സ് പരിക്ഷയുണ്ടായിരുന്നൊള്ളു. പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം  ഏറ്റവും കൂടുതല്‍ ക്ലെയിമുകള്‍ ഉണ്ടായത് കേരളത്തിലാണ്. പൊതുമേഖല കമ്പനികള്‍  മുവായിരം കോടി രൂപയാണ് ക്ലെയിമുകള്‍ തീര്‍ക്കാനായി മാറ്റിവച്ചിരിക്കുന്നത്. 7100 അപേക്ഷകളാണ് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിക്ക് മാത്രം ലഭിച്ചത്. 

650 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. കമ്പനിയുടെ കേരളത്തിലെ രണ്ടാമത്തെ  റീജിയണല്‍ ഓഫിസ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍മാന്‍ ഗിരീഷ് രാധാകൃഷ്ണനു പുറമെ മനേജിങ് ഡയറക്ടര്‍ എസ് ഗോപകുമാറും ചടങ്ങില്‍ പങ്കെടുത്തു.