കെഎല്‍എം ആക്സിവ ഫിന്‍ഫെസ്റ്റിന് ഇടപ്പ‌ള്ളിയില്‍ പുതിയ ആസ്ഥാന മന്ദിരം

klm-axiva
SHARE

കെഎല്‍എം ആക്സിവ ഫിന്‍ഫെസ്റ്റിന് കൊച്ചി ഇടപ്പ‌ള്ളിയില്‍ പുതിയ ആസ്ഥാന മന്ദിരം. കെഎല്‍എം ഗ്രാന്‍ഡ് എസ്റ്റേറ്റ് എന്ന് പേരിട്ട മന്ദിരം മെയ് 5ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ടികെഎ നായര്‍, സാനിയ മിര്‍സ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇസാഫ് ബാങ്ക് സിഇഓ പോള്‍ തോമസ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ അജു ജേക്കബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും. 

ടെന്നീസിലെ കൗമാര പ്രതിഭകള്‍ക്ക് സാനിയ മിര്‍സയുമായി സംവദിക്കാനുള്ള അവസരവും ടെന്നീസ് കിറ്റ് വിതരണവും ഉദ്ഘാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സിഇഒ മനോജ് രവി പറഞ്ഞു

MORE IN BUSINESS
SHOW MORE