സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് വൻ ഓഫറുമായി ജിയോ

ജിയോയുടെ നിലവിലുള്ളതും പുതിയതുമായ വരിക്കാർക്ക് 22 കമ്പനികളുടെ സ്മാർട് ഫോൺ വാങ്ങുമ്പോൾ 2,200 രൂപ കാഷ്  ബാക്ക്‌ ഓഫർ ലഭിക്കും.  ഈ കമ്പനികളിൽ നിന്നു വാങ്ങുന്ന  സ്മാർട് ഫോൺ ഉപയോഗിച്ച് ഇന്നു മുതൽ മാർച്ച് 31 വരെ 198 രൂപയ്ക്കോ  299 രൂപയ്ക്കോ ആദ്യ ജിയോ റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. 

റീചാർജ് ചെയ്യുന്ന ഉടൻ തന്നെ  വരിക്കാരന്റെ മൈ ജിയോ അക്കൗണ്ടിലേക്കു  50 രൂപയുടെ 44 വൗച്ചറുകൾ ക്രെഡിറ്റ്  ചെയ്യും.  പുതിയ സ്മാർട്  ഫോണുകളെ ജിയോ നെറ്റ് വർക്കിലേക്കു  കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഓഫറെന്നു കമ്പനി വൃത്തങ്ങൾ പറഞ്ഞു.