അസം പ്രളയ ദുരിതാശ്വാസത്തിനായി 25 കോടി നൽകി അംബാനി; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

അസമിലെ പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന നൽകിയതിന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയോടും മകൻ ആനന്ദ് അംബാനിയോടും നന്ദി അറിയിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.

45 ലക്ഷത്തിലധികം ആളുകളെ ബാധിച്ച അസമിലെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന നൽകി ഈ നിർണായക ഘട്ടത്തിൽ അസമിലെ ജനങ്ങൾക്കൊപ്പം നിന്നതിന് മുകേഷ് അംബാനിക്കും ആനന്ദ് അംബാനിക്കും എന്റെ അഗാധമായ നന്ദി, അനുകമ്പയുള്ള നടപടിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഞങ്ങളുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികൾ വർദ്ധിപ്പിക്കുന്നതിനുള്ള വഴിയാണിത്." മുഖ്യ മന്ത്രി കുറിച്ചു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സൈന്യവും എൻഡിആർഎഫും വിന്യസിച്ചിട്ടുണ്ട്. അവർ ദുരിതബാധിതരെ സഹായിക്കുകയാണ്. 

ദുരന്തം സൃഷ്ടിച്ച നാശത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു

, “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കനത്ത മഴയെത്തുടർന്ന് അസമിന്റെ ചില ഭാഗങ്ങൾ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. കേന്ദ്ര സർക്കാർ അസമിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയും ഈ വെല്ലുവിളി മറികടക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതായിരുന്നു ട്വീറ്റ്.