സാം പിത്രോദയുടെ വംശീയ പരാമർശം; ഡൽഹിയിൽ ബിജെപി പ്രതിഷേധം

sam-pitroda
SHARE

സാം പിത്രോദയുടെ വംശീയ പരാമർശത്തിൽ ഡൽഹിയിൽ ബിജെപി പ്രതിഷേധം. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മാപ്പുപറയണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ ആസ്ഥാനത്തേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തി. വംശീയ പരാമർശങ്ങളിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ചെയർമാൻ സാം പിത്രോദയുടെ രാജിയിൽ വിവാദം തീരില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഡൽഹിയിലെ ബിജെപി പ്രതിഷേധം. സാം പിത്രോദ ഇതുവരെ നടത്തിയ എല്ലാ വിവാദ പരാമർശങ്ങളും കോൺഗ്രസ്‌ നേതൃത്വം അറിഞ്ഞാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. കോൺഗ്രസ് പാർട്ടിയെ അത്രയേറെ പ്രതിരോധത്തിലാക്കിയ സാം പിത്രോദയുടെ വാക്കുകൾ തിരഞ്ഞെടുപ്പ് കാലത്ത് പരമാവധി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി.

BJP protests in Delhi over Sam Pitroda's racist remarks

MORE IN INDIA
SHOW MORE