കോടിയേരിയുടെ മൃതദേഹം കണ്ണൂരില്‍; വിലാപയാത്രയായി തലശ്ശേരിയിലേക്ക്

സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിച്ചു. കോടിയേരിയുടെ മൃതദേഹം  വിലാപയാത്രയായി തലശേരിയിലെത്തിക്കും. വിലാപയാത്രയ്ക്കിടെ പതിനാലിടങ്ങളില്‍ അന്തിമോപചാരം അര്‍പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന്   തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശം. തുടര്‍ന്ന്  വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്കാരം. നാളെ തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും നാളെ കണ്ണൂരിലെത്തും.