‘ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; എന്തുവില കൊടുത്തും സംരക്ഷിക്കും’

സംസ്ഥാന സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് സിപിഎം. രാജ്യത്താകെയുള്ള ഏക ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രകടനപത്രികയിലെ തൊള്ളായിരം നിര്‍ദേശങ്ങളില്‍ 758 എണ്ണത്തിനും തുടക്കം കുറിക്കാനായി. വിഴിഞ്ഞം ഉള്‍പ്പെടെ വികസനപദ്ധതികള്‍ക്ക് കേന്ദ്രം തടസമുണ്ടാക്കുന്നു. പ്രതിപക്ഷവും വികസനപദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്ന് കോടിയേരി.

മുഖ്യമന്ത്രിക്കെതിരെ സവിശേഷമായ ആക്രമണമാണ് നടക്കുന്നത്. ‌കിഫ്ബി പ്രവര്‍ത്തനം തടസപ്പെടുത്തുക ഇഡി നോട്ടീസുകള്‍ക്കു പിന്നിലെ ലക്ഷ്യം. ആരെയും എന്തും ചെയ്യാമെന്ന രീതിയിലാണ് ഇഡി നീങ്ങുന്നതെന്നും കോടിയേരി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്ന് കോടിയേരി. കൂടുതല്‍ ജനപിന്തുണ നേടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കി. പാര്‍ലമെന്ററി സംവിധാനത്തിനു ചുറ്റും മാത്രമല്ല പാര്‍ട്ടി കറങ്ങേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ പാര്‍ട്ടി ഇടപെടണമെന്നും കോടിയേരി. ഗവര്‍ണറുടെ ഇടപെടല്‍ ജനാധിപത്യവിരുദ്ധമെന്നും കോടിയേരി പറഞ്ഞു.