ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ ഉപവകഭേദം ബി.എ.4 സ്ഥിരീകരിച്ചു

രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗ്.  ഹൈദരബാദിലെ രോഗിയിലാണ് കഴിഞ്ഞ ദിവസം ബി.എ. 4 സാന്നിധ്യം കണ്ടെത്തിയത്. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയിൽ നിന്നാണ് രോഗി എത്തിയത്. ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ. 4, ബി.എ 5 വകഭേദങ്ങളാണ് നിലവിൽ സൗത്താഫ്രിക്ക, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്നത്.