എക്സ്ബിബിയുടെ സ്വഭാവം എന്ത്?; ഇന്ത്യയ്ക്ക് വെല്ലുവിളിയോ?

ചൈനയില്‍ പടരുന്ന കോവിഡ് വകഭേദം ബിഎഫ് 7 നേക്കാള്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും എന്നു കരുതുന്ന എക്സ്ബിബിയുടെ സ്വഭാവം എന്താണ്. ഒമിക്രോണിന്‍റെ തന്നെ സങ്കരവകഭേദമായ എക്സ്ബിബിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

കോവിഡിന്‍റെ XBB വകഭേദം മാരക സ്വഭാവമുള്ളതാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ വിശ്വസിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒമിക്രോണിന്‍റെ ബിജെ1, ബിഎ. 2.75 എന്നീ ഉപവിഭാഗങ്ങള്‍ ചേര്‍ന്നതാണ് XBB. 35നടുത്ത് രാജ്യങ്ങളില്‍ കണ്ടെത്തി.  കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലും സിംഗപ്പൂരിലുമാണ്. സിംഗപ്പൂരില ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനുകാരണവും ഇതുതന്നെ. ഒമിക്രോണിന്‍റെ മറ്റു വകഭേദങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ രോഗതീവ്രതയില്‍ വ്യത്യാസമില്ല. വാക്സീന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നതിനും മരണങ്ങള്‍ക്കുമുള്ള സാധ്യത കുറവ്. 

സാധാരണ കോവിഡ് ലക്ഷണങ്ങള്‍ക്ക് പുറമെ ശര്‍ദി, നെ‍ഞ്ചുവേദന, വറിളക്കം തുടങ്ങിയകൂടി കാണപ്പെടുന്നു. ചില ആളുകള്‍ക്ക് തൊലിയില്‍ തടിപ്പു പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ബംഗാള്‍ , ഒഡീഷ എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ പടരുന്ന ബിഎഫ് 7 നും മാരക സ്വഭാവമില്ലെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  

XBB Varient spreads across China