പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയേക്കും; ആള്‍ക്കൂട്ട നിയന്ത്രണംവരും

ചൈനയില്‍ വ്യാപിക്കുന്ന കോവിഡ് വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു. പ്രതിരോധനടപടികള്‍ ഉച്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രി അവലോകനം ചെയ്യും. പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയേക്കും. ക്രിസ്മസ്, പുതുവല്‍സര ആഘോഷത്തിന് ആള്‍ക്കൂട്ട നിയന്ത്രണംവരും. കോവിഡ് വിഷയത്തില്‍ ആരോഗ്യമന്ത്രി ലോക്സഭയില്‍ പ്രസ്താവന നടത്തുംപാര്‍ലമെന്‍റില്‍ കോവിഡ് മാര്‍ഗനിര്‍ദേശം കര്‍ശനമാക്കി. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന്  പഞ്ചാബ്  മുഖ്യമന്ത്രി  പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 

Use mask, practice social distancing in view of festive season, says health minister