അതിതീവ്രമഴ മുന്നറിയിപ്പ്: മുന്നൊരുക്കവുമായി പൊലീസ്; ചുമതല രണ്ട് എഡിജിപിമാര്‍ക്ക്

സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സജ്ജരായിരിക്കാന്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം. ജീവന്‍രക്ഷ, ദുരന്തനിവാരണ ഉപകരണങ്ങള്‍ സജ്ജമാക്കണം. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. മുന്നൊരുക്കങ്ങളുടെ ചുമതല രണ്ട് എഡിജിപിമാര്‍ക്ക്. സേനാംഗങ്ങളോട് തയാറായിരിക്കാന്‍ അഗ്നിശമന മേധാവിയുടെ നിര്‍ദേശം. സിവില്‍ ഡിഫന്‍സ് അംഗങ്ങളെയും രംഗത്തിറക്കണമെന്ന് ബി.സന്ധ്യ.

ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം നമ്പര്‍ – 1077. 1912 എന്ന നമ്പറില്‍ വൈദ്യുതി സംബന്ധിച്ച പ്രശ്നങ്ങള്‍ അറിയിക്കാം. വിനോദ സഞ്ചാരികള്‍ താമസസ്ഥലത്തുതന്നെ തുടരണം. ശബരിമല തീര്‍ത്ഥാടകര്‍ രാത്രിയാത്ര ഒഴിവാക്കണം. ആലപ്പുഴ ജില്ലയിലെ  വലിയ പമ്പുകള്‍ പ്രവര്‍ത്തന സജ്ജമാക്കണം. ചീഫ് സെക്രട്ടറിതല യോഗത്തിന്‍റേതാണ് തീരുമാനങ്ങള്‍.

എറണാകുളം , ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടുണ്ട്.  മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി, വരുന്ന രണ്ടു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴതുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.