കാസര്‍കോട് ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചു; കോവിഡ് വ്യാപനം കാരണമെന്ന് എസ്എംഎസ്

driving
പ്രതീകാത്മക ചിത്രം
SHARE

സംസ്ഥാനത്താകെ ഡ്രൈവിങ് ടെസ്റ്റുകൾ നിർത്തി വച്ചത് പ്രതിഷേധം മൂലമാണെങ്കില്‍ കാസർകോട് മാത്രം കോവിഡായിരുന്നു കാരണം. ഇപ്പോൾ എവിടെയാണ് കോവിഡെന്ന് ചോദിച്ചപ്പോഴാണ് സന്ദേശം മാറിപ്പോയെന്ന് ഉദ്യോഗസ്ഥർക്കും മനസിലായത്.

ടെസ്റ്റിങ് ഗ്രൗണ്ടിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിനാൽ അനിശ്ചിതകാലത്തേക്ക് ഡ്രൈവിംഗ് ടെസ്റ്റുകൾ നിർത്തിവെച്ചെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദേശ പ്രകാരം കാസർകോട് ആർടിഒ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്. ഇതനുസരിച്ച് 24 വരെയുള്ള എല്ലാ ടെസ്റ്റുകളും റദ്ദാക്കി. എന്നാൽ അപേക്ഷകർക്ക് ലഭിച്ച എസ്എംഎസിൽ പറയുന്നത് വിചിത്രന്യായം. കോവിഡ് 19 കാരണമാണ് ടെസ്റ്റുകൾ റദ്ദാക്കിയത്. ഡ്രൈവിങ് ടെസ്റ്റിനായി പുതിയ അപേക്ഷ നൽകണമെന്നും സന്ദേശത്തിലുണ്ട്.

ആർക്കാണ് കോവിഡ് ബാധിച്ചതെന്ന് അറിയാതെ കുഴങ്ങിയ അപേക്ഷകർ ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ സാങ്കേതിക പിഴവാണന്നായിരുന്നു വിശദീകരണം. കോവിഡ് കാലത്ത് തയാറാക്കിയ സന്ദേശമാണന്നും അറിയാതെ ഫോർവേർഡ് ആയതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിലും സമാന സന്ദേശം അപേക്ഷകർക്ക് ലഭിച്ചിരുന്നു. 

Kasaragod Driving tests stoped

MORE IN BREAKING NEWS
SHOW MORE