മേയര്‍–കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; സച്ചിന്‍ദേവ് ബസില്‍ കയറിയെന്ന് റഹിം

aa-rahim-0205
SHARE

മേയർ- ബസ് ഡ്രൈവർ തർക്കത്തിൽ പരസ്പരവിരുദ്ധ പ്രസ്താവനകളുമായി മേയർ ആര്യ രാജേന്ദ്രനും എ.എ.റഹീം എം.പിയും. ഭർത്താവും എം.എൽ.എയുമായ സച്ചിൻദേവ് ബസിൽ കയറിയിട്ടില്ലെന്ന മേയർ ആണയിടുമ്പോൾ, സച്ചിൻ ബസിൽ കയറിയെന്ന് എ.എ.റഹീം സ്ഥിരീകരിച്ചു. സച്ചിന്‍ദേവ് ബസില്‍ കയറി ടിക്കറ്റ് ചോദിച്ചു, ബസ് ഡിപ്പോയിലേക്ക് പോകണം എന്നും പറഞ്ഞു. സച്ചിനോ പൊലീസോ യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല. ബസ് കണ്ടക്ടര്‍ തന്നെ വിളിച്ചിരുന്നെന്നും എ.എ.റഹിം പറഞ്ഞു.

ഇടത് തൊഴിലാളി സംഘടനയുടെ ഭാഗമായ വിവാദ ബസിലെ കണ്ടക്ടറും എ.എ.റഹീമുമായി അടുപ്പമുണ്ടെന്ന് എം.വിൻസന്റ് എം.എൽ.എ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കണ്ടക്ടർ തന്നെ വിളിച്ചിരുന്നുവെന്ന് റഹീം സമ്മതിക്കുമ്പോൾ ഇക്കാര്യത്തിലും ദുരൂഹത ഉയരുകയാണ്. 

സച്ചിൻദേവ് എന്ത് ചെയ്തുവെന്ന് തെളിയിക്കേണ്ട ബസിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് അന്വേഷണം തുടങ്ങി. ബസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്നാൽ, ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് സി.സി.ടി.വി ഇല്ലാത്തത് തിരിച്ചടിയാണ്. അതേസമയം, മെമ്മറി കാർഡ് കാണാതായതിൽ രാഷ്ട്രീയ ഗുഢാലോചനയുണ്ടെന്നും മേയർക്കും ഡ്രൈവർക്കും ഇരട്ടനീതി പാടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE