കോപ്റ്ററിന് തീപിടിച്ചത് ചില്ലയില്‍ തട്ടിയശേഷം: വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

നിര്‍ണായക വെളിപ്പെടുത്തലുമായി ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ ദൃക്സാക്ഷി. ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നില്ല. മരത്തിന്റെ ചില്ലയില്‍ തട്ടിയശേഷമാണ് തീപിടിച്ചതെന്ന് സഹായരാജ്. തീ ആളിക്കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് ഒരു മണിക്കൂറിനു ശേഷമെന്നും സഹായരാജ്. സഹായരാജ് അന്വേഷണസംഘത്തിനും മൊഴി നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം.