ലോഡ് ഷെഡിങ്; തീരുമാനം മേയ് രണ്ടിന്; ഉന്നതതല യോഗം ചേരും

krishnankutty-jds
SHARE

സംസ്ഥാനത്തു ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം മേയ് രണ്ടിനെന്നു മന്ത്രി കെ.കൃഷ്ണക്കുട്ടി. ഉന്നതതലയോഗത്തിനു ശേഷമായിരിക്കും തീരുമാനം. ട്രാന്‍സ്ഫോര്‍മര്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി തടസപ്പെടാന്‍ കാരണം. ഒരിക്കല്‍ ട്രിപ്പായാല്‍ അരമണിക്കൂറെടുക്കും ശരിയാവാന്‍. അധിക ഉപയോഗമാണ് കാരണം. സ്വയംനിയന്ത്രിച്ചില്ലെങ്കില്‍  എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 

വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ വൈദ്യുതി ഉപഭോഗം 11.3 കോടിയൂണിറ്റാണ്. ഏപ്രില്‍ ഒന്‍പതിലെ  11.1 കോടി യൂണിറ്റ് ആണ് മറികടന്നത്. ലോഡ് ഷെഡിങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍  വൈദ്യുതിമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഒാവര്‍ലോഡ് കാരണം ഇതുവരെ തകരാറിലായത് 700ലധികം ട്രാന്‍സ്ഫോര്‍മറുകളാണ്. 

കടുത്ത ചൂടില്‍ നാടിനെ വിയര്‍പ്പിച്ച് കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം തുടരുകയാണ്. രാത്രി പലയിടത്തും അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെടുന്നു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം മറികടക്കാനെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ലോഡ് കൂടി ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പ് ആകുന്നു. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യേണ്ടിവരുന്നു. അണക്കെട്ടുകളില്‍ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. 

Unannounced power cuts in kerala

MORE IN BREAKING NEWS
SHOW MORE