പാലക്കാടിനു പിന്നാലെ തൃശൂരും ഉഷ്ണ തരംഗം; അതീവ ജാഗ്രത

heatwave-tcr
SHARE

പാലക്കാടിനു പിന്നാലെ തൃശൂരും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ വെള്ളാനിക്കരയില്‍ ശരാശരിയേക്കാള്‍ 5.3 ഡിഗ്രി കൂടുതല്‍  ചൂട്  രേഖപ്പെടുത്തി. 40 ഡിഗ്രിയാണ് രാവിലെ അനുഭവപ്പെടുന്ന ചൂട്. വേനല്‍മഴ മേയ് രണ്ടാം ആഴ്ചയില്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം,  മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളിലും  ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. 

Heatwave threat looms over Kerala as temperature crosses 40 degrees in 3 districts

MORE IN BREAKING NEWS
SHOW MORE