എം.എം നരവനെ ജ. ബിപിൻ റാവത്തിന്റെ പിൻഗാമിയായേക്കും; തീരുമാനം ഉടൻ

ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറിൽ നിമജ്ജനം ചെയ്യും. ഇതിനായി ബന്ധുകൾ രാവിലെ ഹരിദ്വാറിൽ എത്തും. കേന്ദ്ര മന്ത്രി അജയ് ഭട്ടും ചടങ്ങിൽ പങ്കെടുക്കും. അതേസമയം കരസേന മേധാവി ജനറൽ എം.എം നരവനെ ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായേക്കും. നിലവിലെ സേനാ മേധാവികളിൽ എം.എം നരവനെയാണ് ഏറ്റവും സീനിയർ. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കും.