ശാസ്താംകോട്ട തടാകകരയിലെ മൊട്ടക്കുന്നുകളില്‍ തീപിടിത്തം പതിവായി

കൊല്ലം ശാസ്താംകോട്ട തടാക കരയിലെ മൊട്ടക്കുന്നുകളില്‍ തീപിടിത്തം പതിവായി. ഒഴിഞ്ഞ പ്രദേശത്ത് മദ്യപിക്കാനെത്തുന്നവര്‍ സിഗരറ്റ് കുറ്റിയും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തീപിടിത്തത്തിന് പ്രധാന കാരണമായി നാട്ടുകാര്‍ ചുണ്ടിക്കാട്ടുന്നത്.

ഇത്തവണ മുന്‍സിഫ് കോടതി പരിസരത്ത് നിന്നാണ് തീപടര്‍ന്നത്. മൊട്ടക്കുന്നിന്റെ വലിയ ദൂരത്തോളം കത്തിയമർന്നു.ശാസ്താംകോട്ട, ചവറ സ്റ്റേഷനുകളിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷന്റെ സമീപത്തും തീപടർന്നു.

ശാസ്താംകോട്ട തടാക തീരത്ത് േവനല്‍കാലത്ത് തീപിടിത്തം പതിവാണ്.വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് തടാകതീരത്ത് ഫയർ ബ്രേക്കറുകൾ സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങി.

MORE IN KERALA