'ആദ്യം മണവും പുകയും; പിന്നാലെ തീ; എല്ലാം അതിവേഗത്തിൽ'

കണ്ണൂർ കുറ്റൂർ ജെബീസ് ബിഎഡ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസിന് തീപിടിച്ചതിന് പിന്നിലെ കാരണം ഷോര്‍ട് സര്‍ക്യൂട്ടാകാമെന്ന് നിഗമനം. വളരെ പെട്ടെന്നാണ് വാഹനത്തില്‍ തീപടര്‍ന്നതെന്നും, അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലാണെന്നും വിദ്യാര്‍ഥി അരുൺ ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. 37 വിദ്യാർഥികളും മൂന്ന് അധ്യാപകരും പഠന യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ ഓൾഡ് ഗോവയ്ക്ക് സമീപം സാവേലിയില്‍ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.