ജലമാമാങ്കത്തിന് തുടക്കമിട്ട ആദിപമ്പ-വരട്ടാര്‍ ജലോല്‍സവം

മധ്യതിരുവിതാംകൂറിലെ ജലോത്സവങ്ങൾക്ക് തുടക്കംകുറിച്ച്  ആദിപമ്പ-വരട്ടാര്‍ ജലോല്‍സവം. ആറന്മുള പള്ളിയോടങ്ങളുടെ പാരമ്പര്യത്തനിമയിലുള്ള  ജലോൽസവത്തിൽ,, എ ബാച്ചിൽ ഓതറ പള്ളിയോടവും ബി ബാച്ചിൽ കോടിയാട്ടുകരയും ഹരിതകേരളം ട്രോഫിനേടി.  

സംസ്ഥാനത്തെ ആദ്യ ജനകീയ നദീ-പുനരുജ്ജീവനത്തിന്റെ  ഓര്‍മ്മപുതുക്കലായിരുന്നു  ആദിപമ്പ വരട്ടാര്‍ ജലോല്‍സവം. കീഴ്വന്മഴി, മഴുക്കീര്‍, ഓതറ, കിഴക്കനോതറ കുന്നേകാട്, കടപ്ര, പുതുക്കുളങ്ങര, കോടിയാട്ടുകര, മേപ്രം തൈമറവുംകര എന്നീ പള്ളിയോടങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. എബാച്ചിൽ ഓതറ പള്ളിയോടവും ബി ബാച്ചിൽ കോടിയാട്ടുകരയും ഹരിതകേരളം ട്രോഫിനേടി. 

ചമയം, പാരമ്പര്യ ശൈലിയിലുള്ള തുഴച്ചിൽ, വഞ്ചിപ്പാട്ട് , അച്ചടക്കം എന്നിവയാണ് വിജയിയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡമാക്കിയത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമാണ് ജനകീയമായ ജലോല്‍സവം.

ജനകീയമായി നടത്തിയ  ആറന്മുളയുടെ പള്ളിയോടപ്പെരുമയാണ് ആദിപമ്പ-വരട്ടാര്‍ ജലോല്‍സവത്തിലും മത്സരത്തിന് മാറ്റുരച്ചത്.

കഴിഞ്ഞ വര്‍ഷം പ്രളയത്തെതുടര്‍ന്ന് ജലോല്‍സവം നടത്താനിയാരുന്നില്ല. ജലമേളയ്ക്ക് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരവും നടന്നു.  ഈ മത്സരത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്.