RoadOpen

തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കാലത്ത് പണി തീരാത്ത റോഡുകളില്‍ ഉദ്ഘാടന മാമാങ്കം നടത്തുന്ന പതിവ് ആവര്‍ത്തിച്ച് അധികൃതര്‍. കിളളിപ്പാലം – അട്ടക്കുളങ്ങര റോഡിലും മോഡല്‍ സ്കൂള്‍ റോഡിലുമാണ് പണി പാതിപോലുമാകാതെ ഉദ്ഘാടന പ്രഹസനം നടത്തിയത്. 

ചെണ്ട മേളം തകര്‍ക്കുകയാണ്...മാലപ്പടക്കത്തിനും തിരികൊളുത്തിക്കഴിഞ്ഞു. പൊലീസുകാരുടെ വക മിഠായി വിതരണം. സംഗതി മൊത്തത്തില്‍ കളറാണല്ലോ എന്നോര്‍ത്തു മുന്നോട്ട് നടന്നു. ഒരു 200 മീററര്‍ നീളത്തില്‍  ടാര്‍ ചെയ്തിട്ടുണ്ട്. പിന്നെയങ്ങോട്ട് ശോകമാണ്. പണി പൂര്‍ത്തിയായെന്ന് അവകാശപ്പെുന്ന വശത്തും മറുവശത്തും വലിയ കുഴികളും കിടങ്ങുകളും...ലക്ഷണം കണ്ടിട്ട് ഓടയുടെ പണിയൊന്നും ഒരു ആറുമാസത്തിനകം തീരുമെന്ന് തോന്നുന്നില്ല. എന്ത് പ്രഹസനമാണ് സജീന്ന് ആരും ചോദിച്ചു പോകും.

ഇന്ന് ഉദ്ഘാടനം നടത്തിയ മോഡല്‍ സ്കൂള്‍ റോഡിന്റേയും അവസ്ഥ  ഇതൊക്കെ തന്നെ . മൂന്ന് വര്‍ഷം കൊണ്ട് 300 മീറ്റര്‍ തുറന്നുകൊടുത്തതു തന്നെ ഭാഗ്യം. ബാക്കി ഭാഗം ഇപ്പോഴും പണി തീരാത്ത റോഡ് തന്നെ .. റോഡിന്‍റെ അവസ്ഥ കണ്ട് കഴിക്കാന്‍ പറ്റാത്തതാണോ എന്തോ കിളളിപ്പാലത്ത് ഉദ്ഘാടനത്തിനെത്തിയ കമ്മിഷണര്‍ക്കു കിട്ടിയ ലഡു മടങ്ങുമ്പോഴും അതേപടി കൈയിലുണ്ടായിരുന്നു. 

In Thiruvananthapuram, the authorities have repeated the practice of holding inauguration ceremonies on unfinished roads