ആദിവാസി കോളനിയില്‍ നാശം വിതച്ച് കാറ്റ്; പുനരധിവസിപ്പാക്കാന്‍ അധികൃതര്‍ 

rain
SHARE

കനത്ത കാറ്റിൽ വ്യാപകമായി നാശം വിതച്ച പത്തനംതിട്ട അട്ടത്തോട് ആദിവാസി കോളനിയിൽ തകർന്ന വീടുകളുടെ എണ്ണം എടുത്തു തുടങ്ങി. കനത്ത മഴയിലും കാറ്റിലും നാല് വീടുകൾ പൂർണമായും 16 വീടുകൾ ഭാഗീകമായായും തകർന്നിരുന്നു. 

അപ്രതീക്ഷിതമായാണ് കാറ്റും മഴയും എത്തിയത്. വീടുകളുടെ മേൽക്കൂര അടക്കം പറന്നുപോയി. മരങ്ങൾ വീണും വീടുകൾ തകർന്നു. രാത്രി തന്നെ കഴിയുന്നത്ര ആൾക്കാരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി.

കോളനി സന്ദർശിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും വീട് തകർന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഭാഗികമായി വീട് തകർന്നവർക്ക് അടിയന്തരമായി ടാർപ്പാളിൻ അടക്കമുള്ള സാധനങ്ങൾ എത്തിച്ചുകൊടുക്കും.

ചാലക്കയം-ളാഹ റോഡിൽ പ്ലാപ്പള്ളി മുതൽ ചാലക്കയം വരെ വരുന്ന ഭാഗത്ത് റോഡിലേക്കു വീണ വൃക്ഷങ്ങൾ മുറിച്ച് മാറ്റി.  കൃഷിഭവൻ ഉദ്യോഗസ്ഥർ എത്തി കൃഷിനാശവും വിലയിരുത്തി. തകരാറിലായ പോസ്‌റ്റുകൾ മാറ്റി വൈദ്യുതി വിതരണം സന്ധ്യയോടെ പുന:സ്ഥാപിച്ചു. കണമല ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വനപാലകരും സ്‌ഥലത്ത് എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

MORE IN SOUTH
SHOW MORE