ചമ്പക്കുളം മൂലം വള്ളംകളി; കേരള പൊലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ജേതാവ്

ചമ്പക്കുളം മൂലം വള്ളംകളിയിൽ കേരള പൊലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ജേതാവായി. പമ്പയാറിന്റെ ഇരുകരകളിലും ആയിരക്കണക്കിന് ജലോത്സവലപ്രമികൾ രണ്ടര വർഷത്തെ ഇടവേളയ്ക ശേഷമെത്തിയ വള്ളംകളിക്ക് സാക്ഷ്യം വഹിച്ചു. നടുഭാഗം രണ്ടാമതും കാരിച്ചാൽ മൂന്നാമതുമെത്തി.