പമ്പയാറ്റില്‍ മൂലം വള്ളംകളിക്ക് തുടക്കം; കലക്ടര്‍ പതാക ഉയര്‍ത്തി

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്ക് തുടക്കമായി. ചമ്പക്കുളത്ത് പമ്പയാറ്റില്‍ മൂലം വള്ളംകളിക്ക് തുടക്കമായി. കലക്ടര്‍ ഡോ. രേണുരാജ് പതാക ഉയര്‍ത്തി. മല്‍സരങ്ങള്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും. മല്‍സരങ്ങള്‍ക്കു മുന്നോടിയായി മാസ് ഡ്രില്‍ നടന്നു.