അനശ്വരചിത്രകാരന്മാരുടെ സൃഷ്ടികള്‍ പുനരാവിഷ്കരിച്ച് ചിത്രകാരി

Exhibition
SHARE

അനശ്വരചിത്രകാരന്മാരുടെ സൃഷ്ടികള്‍ പുനരാവിഷ്കരിച്ച് പ്രമുഖ ചിത്രകാരി ടോമിന മേരി ജോസ്.  തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍, പ്രദര്‍ശനം പ്രശസ്ത ചിത്രകാരനും ശില്‍പിയുമായി ബി.ഡി.ദത്തന്‍ ഉദ്ഘാടനം ചെയ്തു. ഡാവിഞ്ചിയുടെ ജന്മദിനവുംരാജ്യാന്തര കലാദിനവുമായ ഇന്നലെ തുടങ്ങിയ പ്രദര്‍ശനം 24 വരെ തുടരും.

കലാസ്വാദനത്തിന്‍റെ മാനങ്ങള്‍ തന്നെ മാറ്റിയെഴുതിയ  ചിത്രങ്ങളുടെ പുനരവതരണമാണ് ഇവിടെ. വിവിധ മാധ്യമങ്ങളില്‍ ഇരുപതുവര്‍ഷമായി ചിത്രകലാരംഗത്തുള്ള ടോമിന മേരി ജോസ് ചിത്രകലാ ഇതിഹാസങ്ങളുടെ സൃഷ്ടികളിലൂടെ സഞ്ചരിക്കുന്നു. നവോത്ഥാനനകാലത്ത് സാംസ്കാരികലോകത്തെത്തന്നെ ആഴത്തില്‍ സ്വാധീനിച്ച  ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ മോണാലിസയാണ് ആസ്വാദകരെ സ്വാഗതം ചെയ്യുന്നത്. ഡാവിഞ്ചിയുടെ വെര്‍ജിന്‍ ഓഫ് ദ റോക്ക് സ്പാനിഷ് ചിത്രകാരന്‍  സാല്‍വതോര്‍ ദാലിയുടെ  ക്രൈസ്റ്റ് ഓഫ് സെയിന്റ് ജോണ്‍ ഓഫ് ദ ക്രോസ് , ഡച്ച് ചിത്രകാരന്‍ യൊഹാന്‍ വെര്‍മീയറിന്റെ ഗേള്‍ വിത് പേള്‍ ഇയര്‍റിങ് തുടങ്ങിയ അതുല്യസൃഷ്ടികളുടെ പുനരാഖ്യാനമാണ് ടോമിന നിര്‍വഹിക്കുന്നത്.

ഡച്ച് ചിത്രകാരന്മാരായ റെംബ്രാന്‍ഡ് വാങ്റേയന്‍, വിന്‍സെന്റ് വാന്‍ഗോഘ് തുടങ്ങിയവരുടെയൊക്കെ സൃഷ്ടികള്‍ എന്നും പ്രസക്തമാണെന്ന് കാണാം. എ സ്റ്റഡി ഓഫ് ഗ്രേറ്റ് ആര്‍ട്ടിസ്റ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം വാസ്തവത്തില്‍ മഹാകലാകാരന്മാരെക്കുറിച്ചുള്ള പഠനം മാത്രമല്ല അവരോടുള്ള  ഉചിതമായ ആദരംകൂടിയാകുന്നു. പ്രമുഖ ചിത്രകാരന്‍ ബി.ഡി.ദത്തന്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം 24 വരെ തുടരും.

Prominent painter Tomina Mary Jose recreates the works of immortal painters

MORE IN SOUTH
SHOW MORE