വളര്‍ത്തുനായയെ കുത്തി പരുക്കേല്‍പ്പിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നേരെ ആക്രമണം

dog-attack-1
SHARE

തിരുവനന്തപുരത്ത് കാട്ടായിക്കോണത്ത് വളർത്തുനായയെ കുത്തിപ്പരുക്കേൽപ്പിച്ച ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നേരെ ആക്രമണണവും ഭീഷണിയും. വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ചാണ് ഭീഷണിപ്പെടുത്തിയത്.  

പോത്തൻകോട് നരിക്കൽ സ്വദേശിനിയായ മിനി സുരേഷ് സമാധാനമായി ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി. ഇക്കഴിഞ്ഞ ബുധനാഴ്ച വളർത്തുനായയുമായി വീടിന് മുൻപിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ശ്രീകാന്ത് ആണ് ആക്രമിച്ചത്. ഒരു പ്രകോപനവും കൂടാതെ മിനിയുടെ നായയെ ചവിട്ടി വീഴ്ത്തിയ ശ്രീകാന്ത് കുത്തിപ്പരുക്കേൾപ്പിച്ചു. ഇത് ചോദ്യം െചയ്തതിന് മിനിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധഭീഷണി മുഴുക്കി ശ്രീകാന്ത് സ്ഥലംവിടുകയും ചെയതു. 

ശ്രീകാന്തിനെതിരെ മിനി പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ ശ്രീകാന്തിന്റെ കൂട്ടാളികൾ വ്യാഴാഴ്ച രാത്രി മിനിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി. അതിന്റെ ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും അസഭ്യവർഷം കാരണം മുഴുവൻ കേൾപ്പിക്കാനാവില്ല. ഗുണ്ടാവിളയാട്ടം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്. 

A pet dog was stabbed and injured

MORE IN SOUTH
SHOW MORE