വേനൽമഴയും കാറ്റും; റാന്നിയിൽ പത്തുവീടുകൾക്ക് കേടുപാട്

കഴിഞ്ഞദിവസം വേനല്‍ മഴയ്ക്കൊപ്പമുണ്ടായ ശക്തമായകാറ്റില്‍ പത്തനംതിട്ട റാന്നിയില്‍ വീടുകള്‍ക്ക് നാശം. റാന്നി ജണ്ടായിക്കലിനുസമീപം പത്തുവീടുകളാണ് നശിച്ചത്

കഴിഞ്ഞദിവസം വൈകിട്ടുണ്ടായ മഴയാണ് നാശം വിതച്ചത്. ശക്തമായ കാറ്റില്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ പതിച്ചു. കാറ്റില്‍ ഓടിളകിയതിനൊപ്പം ഷീറ്റുകളും നിലംപൊത്തി. 

ജണ്ടായിക്കല്‍മേഖലയിലെ കാര്‍ഷീകവിളകളും നശിച്ചിട്ടുണ്ട്. കേടുപാടുകള്‍ വന്നവീടുകള്‍ ശരിയാക്കാന്‍ ധനസഹായം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കൃഷിനശിച്ച സാഹചര്യത്തില്‍ കൃഷിവകുപ്പിന്റെ സഹായവും പ്രതീക്ഷക്കുകയാണ് കര്‍ഷര്‍. തകരാറിലായ വൈദ്യുതബന്ധം കെ.എസ്.ഇ.ബി അധികൃതരെത്തി പരിഹരിച്ചു.