ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ചാല മാര്‍ക്കറ്റിലെ വ്യാപാരികള്‍

ഭാവിയില്‍ ഒരുപാര്‍ട്ടിയുടേയും ഹര്‍ത്താല്‍ ആഹ്വാനങ്ങളോട് സഹകരിക്കില്ലെന്ന് തിരുവനന്തപുരം ചാല മാര്‍ക്കറ്റിലെ വ്യാപാരികള്‍. സര്‍ക്കാരിന്റേയും പൊലീസിന്റേയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു.

ഹര്‍ത്താലിനോട് നോ പറഞ്ഞ്  ചാല മാര്‍ക്കറ്റിലെ വ്യാപാരികള്‍. ഹര്‍ത്താല്‍ കച്ചവട മേഖലയെ കടുത്ത നഷ്ടത്തിലാക്കുകയാണ് അതുകൊണ്ടുതന്നെ വ്യാപാരി സംഘടനയുടെ  അനുമതില്ലാതെ നടത്തുന്ന ഹര്‍ത്താല്‍ ആഹ്വാനത്തോട് സഹകരിക്കേണ്ടെന്നാണ് ചാലയിലെ വ്യാപാരികളുടെ തീരുമാനം. ഭാവിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.