ക്യുആർ കോഡിന് മുകളിൽ മറ്റൊരു ക്യൂആർ കോഡ് പതിപ്പിച്ച് തട്ടിപ്പ്

qr-code
SHARE

വ്യാപാര സ്ഥാപനത്തിലെ ക്യു.ആർ കോഡിന് മുകളിൽ മറ്റൊരു ക്യൂആർ കോഡ് പതിപ്പിച്ച് തട്ടിപ്പ്. ആറ്റിങ്ങൽ മൂന്നുമുക്കിലെ വ്യാപാര സ്ഥാപനത്തിലാണ് തട്ടിപ്പ്. ക്യു.ആര്‍.കോഡ് പതിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം കടയുടമ പരാതി നല്‍കി

തട്ടിപ്പിന്റെ മറ്റൊരുമാതൃക. കടകളില്‍ പണംവാങ്ങാനായി ക്യു.ആര്‍. കോഡ് വയ്ക്കുന്നതിനും ശ്രദ്ധവേണം. അല്ലെങ്കില്‍ ഇതാകാം അനുഭവം ആറ്റിങ്ങല്‍ മൂന്നുമുക്കിലെ കടയുടെ മുന്നിലാണ് ക്യു.ആര്‍.കോഡ് മാറ്റി പതിപ്പിച്ച് പണംതട്ടിയത്. വോട്ടെടുപ്പിന്റെ  തലേന്ന് രാത്രി എട്ടരയ്ക്കാണ് ഈ ദൃശ്യങ്ങള്‍ രേഖപ്പെടുത്തിയത്.

സിസിടിവി ദൃശ്യങ്ങൾ സഹിതം കടയുടമ കെ.പി.ഷാജി ആറ്റിങ്ങൽ പൊലീസില്‍  പരാതി നൽകിയെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല.

MORE IN SOUTH
SHOW MORE