കിഴക്കൻ വെള്ളത്തിൽ സര്‍വത്ര നാശനഷ്ടം; സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കര്‍ഷകർ

കഴിഞ്ഞ ദിവസം പമ്പയിലൂടെ ഒഴുകിയെത്തിയ കിഴക്കന്‍ വെള്ളത്തില്‍ ഇടയാറന്‍മുള വേലിപാടത്തെ നെല്‍കൃഷി നശിച്ചു. പാടത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നു ട്രാക്ടറും വെള്ളത്തിനടിയിലാണ്.

ആറന്‍മുള പഞ്ചായത്തിലെ വേലിപാടശേഖരത്ത് ഇരുപത് ഏക്കറില്‍ കൃഷി ആരംഭിച്ചിരുന്നു. വിതച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെള്ളം കയറി. മുന്‍പ് മഹാപ്രളയ സമയത്ത് മാത്രമാണ് ഇത്രവേഗത്തില്‍ പാടത്ത് വെള്ളം നിറഞ്ഞതെന്ന് കര്‍ഷകര്‍.

ചെങ്ങന്നൂര്‍ ആല സ്വദേശിയുടെ മൂന്നു ട്രാക്ടറും വെള്ളത്തില്‍പ്പെട്ടു. കരയില്‍ സൂക്ഷിച്ചിരുന്ന വിത്തും നശിച്ചു. സര്‍ക്കാരിന്റെ സഹായമുണ്ടായില്ലെങ്കില്‍ ഇക്കൊല്ലം പാടം തരിശിടേണ്ട ഗതികേടിലാണ് കര്‍ഷകര്‍.