തീരവും റോഡും മണിമലയാര്‍ കവര്‍ന്നു; അടിഞ്ഞുകിടക്കുന്ന തടസങ്ങൾ നീക്കുന്നു

തീരവും റോഡും മണിമലയാര്‍ കവര്‍ന്നെടുത്ത വെണ്ണിക്കുളം കോമളം പാലത്തിലെ തടസം നീക്കുന്നു. കഴിഞ്ഞ ഞായറാഴ്ച വെള്ളം ഇരച്ചെത്തി കോമളം പാലത്തിന്‍റെ അപ്രോച്ച് റോഡും നൂറുമീറ്ററിലധികം ദൂരത്തില്‍ തീരവും ഒഴുകിപ്പോയിരുന്നു. പാലത്തില്‍ മരത്തടികള്‍ നേരത്തേ മുതല്‍ തന്നെ അടിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതിലേക്ക് മുളങ്കൂട്ടങ്ങള്‍ ഒഴുകിയെത്തി. മുളങ്കൂട്ടം വഴിയടച്ചതോടെ ഇതിലേക്ക് പായലും, പ്ലാസ്റ്റും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചു.

ഇതോടെ വെള്ളപ്പാച്ചിലില്‍ തീരവും റോഡും ഒഴുകിപ്പോയി. വീണ്ടും ജലനിരപ്പുണ്ടായാലുള്ള അപകടസാധ്യത കണക്കിലെടുത്താണ് തടസം നീക്കുന്നത്. ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ നേരിട്ടെത്തി തടസം നീക്കല്‍ വിലയിരുത്തി.ഫയര്‍ഫോഴ്സ്, മൈനര്‍ ഇറിഗേഷന്‍,പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് മുളയും തടികളും നീക്കം ചെയ്യുന്നത്. കല്ലൂപ്പാറ –പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് കോമളം പാലം.