സ്കൂൾ വിദ്യാർഥികളുടെ ചിത്ര ഫോട്ടോ പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു

തിരുവനന്തപുരം മ്യൂസിയം ഒാഡിറ്റോറിയത്തില്‍ നടക്കുന്ന ഒരു കൂട്ടം  സ്കൂള്‍ വിദ്യാര്‍ഥികളുടെ ചിത്ര– ഫോട്ടോ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു. നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന ആശയമാണ് എപ്പിഫനി എന്നു പേരിട്ടിരിക്കുന്ന   ചിത്രപ്രദര്‍ശനത്തിലൂടെ കൊച്ചു കൂട്ടുകാര്‍ മുന്നോട്ടു വയ്ക്കുന്നത്. പ്രദര്‍ശനം ഇന്നു സമാപിക്കും    

 പട്ടം സെന്റ് മേരീസിലെ കൊച്ചു കൂട്ടുകാരുടെ ഫോട്ടോ പ്രദര്‍ശനവും ഇതിനൊപ്പമുണ്ട്. ചില്ലകളെ തഴുകിയുണര്‍ത്തുന്ന സൂര്യനും കടല്‍ത്തിരകച്ചവടവും ആമ്പലുകള്‍ക്കിടയിലെ ആദിത്യശോഭയുമൊക്കെ പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെപ്പോലും അമ്പരപ്പിക്കും.