പ്രളയം തകര്‍ത്ത പാറശാലയിലെ പാടത്ത് വീണ്ടും വിത്തു വിതച്ച് കര്‍ഷകര്‍

പ്രളയം തകര്‍ത്ത പാറശാലയിലെ പാടത്ത് വീണ്ടും വിത്തു വിതച്ച്  കര്‍ഷകര്‍. പുനര്‍ജനി പദ്ധതിയുടെ ഭാഗമായുള്ള വിത്തു വിതയ്്ക്കലില്‍ മന്ത്രി വി.എസ്.സുനില്‍കുമാറും പങ്കാളിയായി.പ്രളയത്തിലെ കാര്‍ഷിക നഷ്ടപരിഹാരം ഈ മാസം 30 നുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

പാറശാലയിലെ പെരുങ്കടവിള തത്തമല ഏലായിലാണ് കര്‍ഷകരും മന്ത്രിയും ചേര്‍ന്നു വിത്തു വിതച്ചത്.പുനര്‍ജനിഭാഗമായുള്ള ജില്ലാതല കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം കൂടിയാണ് ഇവിടെ നടന്നത്.പ്രളയാനന്തരം സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഘലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയായിരുന്നു പുനര്‍ജനി. പ്രളയാനന്തരം മണ്ണിനുണ്ടായ മാറ്റങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

പുതിയ സാഹചര്യങ്ങളില്‍ കൃഷിയെ എങ്ങനെ സമീപിക്കണമെന്ന പരിശീലനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടായിരുന്നു