നോക്കുകൂലി നല്‍കാത്തതിന് മർദനം, നടപടിയെന്ന് സിഐടിയു

നോക്കുകൂലി നല്‍കാത്തതിന് വീട്ടുടമസ്ഥന് കുമരകത്ത്  മര്‍ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെക്കുമന്ന് സിഐടിയു ജില്ലാ നേതൃത്വം. ഇക്കാര്യത്തെക്കുറിച്ച്  യൂണിയന്‍ അന്വേഷണം നടത്തുകയാണ്. മര്‍ദനത്തില്‍ പരുക്കേറ്റ കുമരകം സ്വദേശിയുടെ വിരലൊടിഞ്ഞു.  

കുമരകം സ്വദേശിയായ ആന്‍റണി  പുതിയ വീടിന്‍റെ വാര്‍ക്കയ്ക്കുവേണ്ടി സിമന്‍റ് ഇറക്കിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.  കുമരകത്തുനിന്നും ലോറിയില്‍ നീര്‍മാണം നടക്കുന്ന വീടിന് സമീപത്തേയ്ക്ക് സിമ്ന്‍റ് കൊണ്ടുവന്നു. വീട്ടിലേയ്ക്ക് വാഹനം കയറ്റാന്‍ വഴിയില്ലാത്തതിനാല്‍ റോഡിന് സമീപം ഇറക്കി. ഈ സമയം സ്ഥലത്തെത്തിയ തൊഴിലാളികള്‍ ലോഡ് തങ്ങിളറക്കുമെന്ന് പറഞ്ഞു. താന്‍ തന്നെ ഇറക്കിക്കോളാമെന്ന് ആന്‍റണി പറഞ്ഞതോടെ തര്‍ക്കമായി. ഇതിനിടെ തൊഴിലാളികളിലൊരാള്‍ ആന്‍റണിയുടെ കാലില്‍ പിടിച്ചു വലിച്ചു.  നിലതെറ്റി താഴേയ്ക്ക് വീണ ആന്‍റണിയുടെ വിരലൊടിഞ്ഞു. പലക കൊണ്ട്  മറച്ച അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ആന്‍റണിയും ഭാര്യയും രണ്ടു മക്കളും ഇപ്പോള്‍  താമസിക്കുന്നത്.  നാലുവര്‍ഷത്തെ അധ്വാനംകൊണ്ടാണ് പുതിയ വീടുപണിതത്.  സാമ്പത്തികം തന്നെയായിരുന്നു പണി നീണ്ടുപോകാനുള്ള പ്രധാന കാരണം.  കുമരകം പഞ്ചായത്തിലെ ആംബുലന്‍സ്  ഡ്രൈവറായ ആന്‍റണിയ്ക്ക് നിലവില്‍ ജോലിയ്ക്ക് പോകാനും കഴിയാത്ത സാഹചര്യമാണ്. അതേസമയം വീഴ്ചസഭംവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വവും സിഐടയിും നേതൃത്വവും വ്യക്തമാക്കി

രണ്ടുവര്‍ഷം മുമ്പും യൂണിയന്‍ തൊഴിലാളികളില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ആന്‍റണി പറഞ്ഞു. അതേസമയം ആന്‍റണി തൊഴിലാളികളെ ആക്രമിച്ചതാണ് പ്രകോപന കാരണമെന്ന് സിഐടിയു പ്രദേശിക നേതൃത്വം ആരോപിച്ചു