ഡ്രൈവർക്ക് സിഐടിയുക്കാരുടെ മർദനം; ടയറിലെ കാറ്റും ഊരി വിട്ടു

കണ്ണൂർ മാടായി പോർക്കലി സ്റ്റീൽസിൽ നിന്ന് സാധനങ്ങളുമായി പോയ ഡ്രൈവറെ സി.ഐ.ടി.യുക്കാർ മർദ്ദിച്ചതായി പരാതി. ചീമേനി സ്വദേശി വൈഷ്ണവ് ചന്ദ്രനാണ് മർദനമേറ്റത്. വാഹനത്തിന്റെ  ടയറിലെ  കാറ്റും ഊരി വിട്ടു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ആക്രമണമുണ്ടായത്. കയറ്റിറക്ക് തർക്കത്തെ തുടർന്ന് പോർക്കലി സ്റ്റീൽ സിന് മുന്നിൽ മാസങ്ങളായി സി.ഐ.ടി.യു സമരത്തിലാണ്. സംഭവത്തിൽ കടയുടമ മോഹൻ ലാൽ  പഴയങ്ങാടി പൊലീസിൽ പരാതി നൽകി. വിഡിയോ കാണാം.