കട്ടില്‍ ഇറക്കാൻ ഇരട്ടിക്കൂലി ആവശ്യപ്പെട്ട് സിഐടിയു; തർക്കം; ഒടുവിൽ പരിഹാരം

തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കായി കൊണ്ടുവന്ന കട്ടില്‍ ഇറക്കുന്നതിനു ഇരട്ടിക്കൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു... നേരത്തെ 20 രൂപയായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ 40 രൂപ വേണമെന്നതായിരുന്നു ആവശ്യം. ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം മാധ്യമങ്ങളടക്കം എത്തിയതോടെ 20 രൂപയ്ക്ക് ഇറക്കാന്‍ സമ്മതിക്കുകയായിരുന്നു

പഞ്ചായത്തിലെ എസ്.സി, എസ്.ടി വിഭാഗത്തിലെ കിടപ്പ്്രോഗികള്‍ക്കായി കൊണ്ടു വന്ന കട്ടിലിറക്കാനെത്തിയ സി.ഐ.ടിയു തൊഴിലാളികളുമായിട്ടായിരുന്നു തര്‍ക്കം. നേരത്തെ കട്ടിലൊന്നിനു ഇറക്കാനായി നല്‍കിയ 20 രൂപ നല്‍കാമെന്നു പറഞ്ഞെങ്കിലും സമ്മതമായില്ല. സിപിഎം ഭരിക്കുന്നപഞ്ചായത്തിലെ വൈസ് പ്രസിഡന്‍റടക്കം ഇടപെട്ടെങ്കിലും 40 രൂപ തന്നെ വേണമെന്ന നിലപാടില്‍ ഇവര്‍ ഉറച്ചു നിന്നു

വൈസ് പ്രസിഡന്‍റ്, കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായത്ത് ഇതോടെ കട്ടില്‍ കൊണ്ടു കരാറുകാരുമായും തര്‍ക്കമായി മാധ്യമങ്ങളടക്കം സ്ഥലത്തെത്തിയതോടെ കട്ടിലുമായി എത്തിയ വാഹനം മാറ്റിയിട്ടു. മുതിര്‍ന്ന നേതാക്കളടക്കം ഇടപെട്ടതോടെ പിന്നീട് 20 രൂപയ്ക്ക് തന്നെ ഇറക്കാന്‍ സിഐടിയു തൊഴിലാളികള്‍ സമ്മതിക്കുകയായിരുന്നു

MORE IN KERALA