സിഐടിയു സമരത്തെ തുടർന്ന് അടച്ച സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ മാതമംഗലത്ത് സി ഐ ടി യു സമരത്തെ തുടർന്ന് അടച്ച എസ് ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.  പ്രശ്ന പരിഹാരമായെങ്കിലും പൂർണ്ണ നീതി ലഭിച്ചില്ലെന്ന് കടയുടമ റബീ മനോരമ ന്യൂസിനോട് പറഞ്ഞു. ലേബർ കമ്മീഷണറുമായി തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് സി ഐ ടി യു സമരം അവസാനിപ്പിച്ചത്.