പച്ചപ്പിന്റെ സന്ദേശമുയർത്തി ട്രീ ട്വന്റി ക്യാംപെയിൻ

തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ക്രിക്കറ്റ് ആരവമുയരുന്നതിനു മുൻപ് പച്ചപ്പിന്റെ സന്ദേശമുയർത്തി ട്രീ ട്വന്റി ക്യാംപെയിൻ. തിരുവനന്തപുരം നഗരസഭയും, കെസിഎയും ചേർന്നാണ് ഹരിതസന്ദേശ പ്രചാരണത്തിന് തുടക്കമിട്ടത്. പരിപാടിയോടനുബന്ധിച്ച് സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.

ചന്ദനം ,നീർമരുത് , ആര്യവേപ്പ് ,അശോകം തുടങ്ങിയ 13 ഇനം വൃക്ഷത്തൈകൾ പച്ചപ്പുൽമൈതാനത്തിനരികിൽ പച്ചവിരിക്കും.അരലക്ഷത്തോളം ആളുകൾ ചെവ്വാഴ്ച്ച സ്റ്റേ‍ഡിയത്തിലെത്തുമ്പോൾ വൻ മലിന്യനിക്ഷേപം ഒഴിവാക്കാനുള്ള ബോധവത്ക്കരണത്തിന്കൂടിയാണ് തൂടക്കം കുറിച്ചത്. 

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിച്ചുകെണ്ടാണ് സമൂഹമാധ്യമങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ട് പ്രചാരണപരിപാടി. കടലാസുകളും മറ്റ്മാലിന്യങ്ങളും നിക്ഷേപിക്കാൻ പ്രത്യക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രീ 20 ജനങ്ങളിലെത്തിക്കാൻ ടെക്നോപാർക്കിലെ പ്രകൃതിസംഘവും പരിപാടിയോട് സഹകരിക്കുന്നു.