കെട്ടിട നമ്പര്‍ തട്ടിപ്പില്‍ നാലുപേര്‍ അറസ്റ്റിൽ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പില്‍ നാലുപേര്‍ അറസ്റ്റില്‍. ഇടനിലക്കാരും താല്‍ക്കാലിക ജീവനക്കാരുമാണ് അറസ്റ്റിലായത്. അതേസമയം, പ്രതികളുടെ കസ്റ്റഡിക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സൈബര്‍ ക്രൈം സി.ഐയില്‍നിന്ന് മ്യൂസിയം പൊലീസിലേക്കാണ് മാറ്റിയത്. അന്വേഷണം വിപുലപ്പെടുത്താനെന്ന് വിശദീകരണം. വിഡിയോ റിപ്പോർട്ട് കാണാം.