ട്രാഫിക് വാര്‍ഡന്മാര്‍ക്ക് ശമ്പളം നല്‍കുന്നത് ഹോട്ടലില്‍ നിന്ന്; കരാര്‍ ലംഘിച്ചിട്ടില്ലെന്ന് ഉടമ

തിരുവനന്തപുരത്ത് റോഡ് പാര്‍ക്കിങ്ങിന് നല്‍കിയ സംഭവത്തിൽ കരാര്‍ ലംഘിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ഉടമ പാപ്പച്ചന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ട് ട്രാഫിക് വാര്‍ഡന്മാര്‍ക്ക് ശമ്പളം നല്‍കുന്നത് ഹോട്ടലില്‍ നിന്നാണ്. മറ്റ് സ്ഥാപനങ്ങള്‍ക്കും ഇതേപോലെ പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ടെന്നും പാപ്പച്ചന്‍ പറഞ്ഞു. അതേസമയം കരാർ കോര്‍പറേഷന്‍ റദ്ദാക്കി. ‌വ്യവസ്ഥകള്‍ ലംഘിച്ചാണ് കരാറെന്ന് വ്യക്തമാക്കിയാണ് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നടപടി. തീരുമാനം ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചേക്കും.  കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പും  റിപ്പോര്‍ട്ട് നല്‍കി.  

Hotel owner said that the contract has not been violated