കൈവിട്ട് പോയത് കിട്ടിയില്ല, കൈവിടാതെ നഗരസഭ; റോഷന് ആശ്വാസം

തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ റോഷന്‍റെ നഗരസഭയുടെ വക ശ്രവണസഹായി. കഴിഞ്ഞ ദിവസം അഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് ശ്രവണസഹായി സൂക്ഷിച്ച ബാഗ് നഷ്ടമായത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാവിലെ വീട്ടിലെത്തി ശ്രവണസഹായി കൈമാറി

അഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ നഷ്ടപ്പെട്ട ബാഗിലായിരുന്നു ശ്രവണ സഹായി . മകന്റെ ഒരു ലക്ഷത്തിലേറെ രൂപ വിലയുള്ള  ശ്രവണ സഹായി കിട്ടുന്നവര്‍ തിരികെയേല്‍പ്പിക്കണമെന്നു ചൂണ്ടിക്കാട്ടി അമ്മ സമൂഹമാധ്യമത്തില്‍ അഭ്യര്‍ഥിച്ചത് വൈറലായിരുന്നു.

പഠിക്കാന്‍ മാത്രമല്ല, ഡാന്‍സിലും പാട്ടിലുമെല്ലാം മിടുക്കനായിരുന്നു റോഷന്‍. എന്നാല്‍ ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ റോഷന്‍റെ സ്കൂളില്‍ പോക്ക് തന്നെ ബുദ്ധിമുട്ടിലായി.  നഷ്ടപ്പെട്ട ബാഗും ശ്രവണസഹായിയും തിരികെകിട്ടിയില്ല.  ഇതോടെയാണ് കോര്‍പറേഷന്‍ ഇടപെട്ടത്. 

റോഷന് ആശ്വാസമായി. ഇനി സ്കൂളില്‍പോകാം. പതിവുപോലെ പാട്ടുംനൃത്തവുമെല്ലാം തുടരാം