മേയർക്കെതിരായ പരാമർശം; മുരളീധരനെതിരെ നഗരസഭാ പ്രമേയം

കെ മുരളീധരൻ എം.പി ക്കെതിരെ പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ. മേയ൪ക്കെതിരായ കെ മുരളീധരന്റെ പ്രസ്താവനയെ അപലപിക്കുന്ന പ്രമേയം യുഡിഎഫ് അംഗങ്ങളുടെ ബഹളത്തിനിടെയാണ് പാസാക്കിയത്. നികുതി തട്ടിപ്പ് ചർച്ച ചെയ്യാൻ ബിജെപി അംഗങ്ങളുടെ നോട്ടീസിനെ തുട൪ന്ന് വിളിച്ച യോഗത്തിലാണ് ഭരണകക്ഷി മുരളീധരന് എതിരെ പ്രമേയം പാസാക്കിയത്. യുഡിഎഫ് എൽഡിഎഫ് നാടകമാണ് കോർപ്പറേഷൻ കൌൺസിൽ ഹാളിലെ ബഹളമെന്ന് ബിജെപി ആരോപിച്ചു

തിരുവനന്തപുരം കോർപറേഷൻ നികുതിതട്ടിപ്പിൽ നികുതിദായകർക്ക് നഷ്ടമുണ്ടാകില്ലെന്ന് നിയമസഭയിൽ സംസ്ഥാന സർക്കാരിന്റെ ഉറപ്പ്. കുറ്റവാളികൾ ഏതു പാർട്ടിക്കാരായാലും രക്ഷപെടില്ലെന്ന് എം. വിൻസെൻിന്റെ അടിയന്തിരപ്രമേയ നോട്ടീസിന് മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി. അഴിമതി തദ്ദേശഭരണവകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. കോർപറേഷൻ മേയർക്ക് അഹങ്കാരമെന്ന് എം വിൻ‌സെൻിന്റെ പരാമർശത്തിന് അങ്ങന ഉരുകി പോകുന്ന വെണ്ണയല്ല മേയറെന്ന് കെ.രാധാകൃഷ്ണൻ തിരിച്ചടിച്ചു

തദ്ദേശമന്ത്രി എം. വി ഗോവിന്ദന് വേണ്ടി മറുപടി പറഞ്ഞ കെ രാധാകൃഷ്ണൻ നികുതി തട്ടിപ്പ് ന‍ടന്നിട്ടുണ്ടെന്ന് നിയസഭയിൽ സ്ഥിരീകരിച്ചു. പൊലീസ് ,വകുപ്പ് തല അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഒരു കുറ്റവാളി പോലും രക്ഷപെടില്ലെന്നും  വ്യക്തമാക്കി. 13 പേരെ സസ്പെന്റ് ചെയ്തെന്നും നാലുപേരെ അറസ്റ്റു ചെയ്തതെന്നും കെ രാധാകൃഷ്ണൻ 

നികുതി തട്ടിപ്പിൽ വലിയ കള്ളകളിയാണ് നടക്കുന്നതെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എം വിൻസെൻ് ആരോപിച്ചു  . നമ്മൾ പിരിക്കും ടാക്സെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന അവസ്ഥയാണെന്നും പരിഹാസം .. മേയർക്ക് പ്രായം മാത്രമല്ല ജനാധിപത്യബോധവും കുറവാണെന്ന് എം വിൻസെന്റ് ആക്ഷേപിച്ചു

മേയറേ ആക്രമിക്കാനുള്ള നീക്കം മന്ത്രി കെ രാധാകൃഷ്ണൻ പ്രതിരോധിച്ചു. കോർപറേഷനിലെ അഴിമതിക്ക് പിന്നിൽ സിപിഎം സംഘടകളിലെ അംഗങ്ങളാണെന്നും പേരുകൾ പുറത്തുവിടണോ എന്നും പ്രതിപക്ഷനേതാവ്  വെല്ലുവിളിച്ചു .  പകൽ കൊള്ളയാണ് നടക്കുന്നതെന്നും  തദ്ദേശവകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും വി ഡി സതീശൻ നികുതി ദായകരുടെ പണം നഷ്ടമാകാതിരിക്കാനുളള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ച പ്രതിപക്ഷം പക്ഷെ സഭയിൽ നിന്ന് ഇറങ്ങിപോയില്ല