കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം; കർഷകർക്ക് ഭീക്ഷണി

തളിപ്പറമ്പ് കുപ്പത്ത് കർഷകർക്ക് ഭീക്ഷണിയായി കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ  കർഷകരാണ് ഏറെ ദുരിക്കത്തിലായത്.പന്നി ശലത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി കർഷകർ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും 

നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. 

സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത മണ്ണിലും  കൃഷി ചെയ്യുന്ന കർഷകരാണ് കുപ്പത്തുള്ളത്. കഴിഞ്ഞ മൂന്നുവർഷമായി ഇവരെ അലട്ടുന്ന പ്രശ്നമാണ് കാട്ടുപന്നി ശല്യം.

നെല്ല്, വാഴ, കപ്പ തുടങ്ങി എല്ലാവിളകളും നിരന്തരം പന്നികൾ നശിപ്പിക്കുന്നു. ഒന്നാം വിളയും രണ്ടാം വിളയും കൊയ്ത്തിനു സമയമാകുമ്പോഴാണ്പന്നികൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത്.സർക്കാരിൽ നിന്നും ലഭിക്കുന്ന അനൂകൂല്യമുൾപ്പെടെ ഉപയോഗിച്ചാണ് മിക്കവരും കൃഷി ഇറക്കുന്നത് 

വിളവ് നശിക്കുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇവരെ കാത്തിരിക്കുന്നത്.

കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ പരാതിയുമായി എത്തിയെങ്കിലും അവരും കൈമലർത്തുകയാണ്. പന്നി ശല്യത്തിനു എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണമെന്നാണ് കർഷകരുടെ ആവശ്യം.