ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഇവിടുണ്ട്; കൃഷിയിലൂടെ സ്വയം പര്യാപ്തത നേടിയ ഒരു കുടുംബം

പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ, മുട്ട, മത്സ്യം എന്നിങ്ങനെ ഒരു വീട്ടിലേക്ക് വേണ്ട ആവശ്യ സാധനങ്ങൾ എല്ലാം കൃഷി ചെയ്ത് സ്വയം പര്യാപ്തത നേടിയ ഒരു കുടുംബത്തെ കുറിച്ചാണ് ഇന്നത്തെ നാട്ടുപച്ച സംസാരിക്കുന്നത്.  വിവിധ ദേശങ്ങളിലെ പന്ത്രണ്ടോളം നാടൻ പശു ഇനങ്ങളെയാണ് കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്വദേശി സണ്ണി എബ്രഹാം വളർത്തുന്നത്. കൂടുതൽ വരുമാനത്തിന് സങ്കരയിനം പശുക്കളുമുണ്ട്. നാടൻ പശുക്കളുടെ സംരക്ഷണത്തിന് ദേശീയ പുരസ്കാരവും ഈ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. വിഡിയോ കാണാം