കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന

hosptl
SHARE

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന. ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന പരാതിയിലായിരുന്നു നടപടി. ഡോക്ടര്‍മാര്‍ അടക്കം കൃത്യത പാലിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അടുത്തദിവസങ്ങളിലും പരിശോധന നടക്കും

ഒപി ടിക്കറ്റ് കൗണ്ടര്‍, ലാബ്, സൂപ്രണ്ടിന്‍റെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആരോഗ്യ കിരണം, കാസ്‌പ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിലും നവീകരിച്ച ഡയാലിസിസ് യൂണിറ്റിന്‍റെ നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്ന പരാതിയിലായിരുന്നു വിജിലന്‍സ് റെയ്ഡ്. രാവിലെ എട്ടുമണിയോടെ ആശുപത്രിയിലെത്തിയ വിജിലന്‍സ് കണ്ടത് രോഗികളുടെ നീണ്ട നിരയും ഒഴിഞ്ഞ ഡോക്ടര്‍മാരുടെ കസേരയും. ഒപി സമയം തുടങ്ങിയാലും ഡോക്ടര്‍മാര്‍ എത്താറില്ലെന്നാണ് ആക്ഷേപം. 

വിജിലന്‍സ് ആശുപത്രിയിലെത്തിയതിന് പിന്നാലെ നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെത്തി കൂടുതല്‍ പരാതികള്‍ കൈമാറി. 

Vigilance investigation at koylandy hospital

MORE IN NORTH
SHOW MORE